English Translation of Poems on Sevagram

 


SEVAGRAM  SKETCHES 


   Madhavan Puracherry









1  The View


Twilight in the Sevagram.

The nesting birds

Flock to the banyan tree

Planted by Gandhi

and draw a map in many a lingo.


The banyan leaves

Chant Gita, Koran and Bible.

In that single prayer 

Overflows

An invisible being...


2. What the Three Monkeys Said


 What would have passed

The Budhdhist monk's mind

When he gifted Gandhi with

The sculpture of three monkeys :

One covering his mouth,

One covering his eyes,

One closing his ears.


He who, with his big ears,

Captures even the stirrings

Of the inner mind.

He who has keen eyes, attentive

He who is not a monk

Though silent, meditative

He might have had a 

Wholehearted laugh.


The paths of the three monkeys

Resound with the jingle of shackles.

The ears that do not hear the laments,

Are not even ornamental.

The sky blooms and unfolds

Only when birds spread wings and fly.

The tree shivers in cold

When the bird draws a song. 

Gandhi was led by  precedents.


Even Hitler was called

A friend.

Rama with his cross,

Christ who was shot

Both know that the squirrels 

With love on their backs,

Will cross any ocean.


History will resurrect

In many forms.


Gandhi going up the Calvary 

With wooden cross on back

Only he hears

The lash of whips

Mumbling Hey Ram... Hey Ram.

As they rise and fall.

He had given up his bow

And taken up the cross

So carefully, so caressingly.

All the Godses

Shower bullets incessantly

And walk on the streets even now.

The three monkeys in Sevagram 

Are proclaiming loudly

This glorious secret

Even now.


3. Ba Kutir 


The footprints of Ba,

The dark continent

In the  autobiography 

Still unwritten.

The hill of Calvary 

Will rise above

All the efforts to conceal it.


Listen keenly and you can hear

The throbs of history.

Look hard, so you can see 

And pick up the dreams imprisoned.

O Tree of Tolerance, 

With roots reaching the netherworld,

O flourishing forest with a single tree,

Gandhi's nest was on you .


The head cannot comprehend

The sigh of helplessness

Wailing Ba..... Ba!


Legs ache

And, Ba, the single tree stood on 

The Head-stand pose

To support the sky.


All the leaves that fell

Were her hairs.

What they thought as breast milk

Was her blood.

All the fruits that tasted so sweet

Were her  flesh pieces.

From the heap of bones

A stick walks off alone. 


4. Bapu Kutir


"It was here"

As the words were uttered,

They disappeared .

Always , for ever,

The authentic pictures of time

Cannot help walking fast,

Really fast.


He who keeps on walking,

With no faith in  things fixed,

Cancels the boundaries.

Ruskin, Thoreau, Tolstoy,

Chaplin, Kabir and Tagore

Renewed Bapu Kutir 

Into new prayes.

When Ambedkar arrived,

History with its blistered back

Did point out --

It's Lohya who spreads around now,

Letters for Joshi  are being written.

A person spins a dress for Earth 

With the thread of love

On the turning wheel of charkha. 


All that the bullets said

Will come to naught 

With a picture drawn,

 With a song that opens hearts,

With a silent prayer.

Since he keeps on walking,

He keeps on growing.

Keep on moving, and

The hearts will keep on beating.

No time ever changes.

For morning prayers he comes,

Walking with two persons.

Look closely and  see

The two persons are wings.


5. What was Found on the Return Journey.


In a  poem on the train

 People are crowding to get in.

Nameless people.


All the reserved compartments 

They turned to unreserved ones

At a single whisk.


The stunning silence of the comfort zone 

They turned to  street hullabaloo 

With incessant ravings.


Sights, undescribable,

Untranslatable,

Appeared in several bogies.


At one place

Mahatma Marx,

Maulanaa Gandhi,

Worshipful Abdul Kalam Azad.


At another,

Nanchiyamma sings

Sitting near Kelappa Haji,

With Damodarski,

Her song flows down, spreads around,

As  from  a fountain head. 


Baptized in the union of dissensions

The poem, full of doors and windows

Is rushing ahead, renewed

From every place of halt.


In the globe made of

Sights picked up from

All the places they have left behind,

The long march of the bruised ones.


Wagons pass by,

Wagons of lament by the dead children.


Like all the lost paddy seeds

Come rushing together 

In the battlefields will sprout

Their Gandhis.

 ( Translated from Malayalam by Chandrika Balan)


കവിത


സേവാഗ്രാം സ്കെച്ചുകൾ

മാധവൻ പുറച്ചേരി


1

ദൃശ്യം




സേവാഗ്രാമിലൊരു സന്ധ്യ

ഗാന്ധിനട്ട ആൽമരത്തിലേക്ക് ,

കൂടണയും കിളികൾ ...

പല ഭാഷയിലൊരു

ഭൂപടം വരയ്ക്കുന്നു.


ആലിലകൾ നിർത്താതെ

ഗീതയും ഖുറാനും ബൈബിളും വായിക്കുന്നു.

ഒരൊറ്റ പ്രാർത്ഥനയിൽ ,

നിറഞ്ഞു കവിയുന്നു,

അദൃശ്യനായൊരാൾ ....


2

മൂന്നു കുരങ്ങന്മാർ പറഞ്ഞത്


വാ പൊത്തിയ ,

കണ്ണുപൊത്തിയ ,

ചെവി പൊത്തിയ ,

മൂന്നു കുരങ്ങന്മാരുടെ ശിൽപ്പം ,

ഗാന്ധിയ്ക്കു സമ്മാനിച്ചപ്പോൾ

ബുദ്ധസന്യാസിയെന്തായിരിക്കും

വിചാരിച്ചിട്ടുണ്ടാവുക.


വലിയ ചെവി വട്ടം പിടിച്ച്,

ഉള്ളനക്കം വരെ,

പിടിച്ചെടുക്കുന്നൊരാൾ 

ശ്രദ്ധയുടെ സൂക്ഷ്മദൃഷ്ടി.

മൗനിയായിരിക്കുമ്പോഴും

മുനിയാകാത്തൊരാൾ ,

അകം നിറഞ്ഞു ചിരിച്ചിട്ടുണ്ടാകണം.


മൂന്നു കുരങ്ങന്മാരുടെ വഴിയും

ചങ്ങലക്കിലുക്കമുള്ളത്.

കരച്ചിൽ കേൾക്കാച്ചെവി,

അലങ്കാരം പോലുമല്ല.

ചിറകുവീശി പറക്കുമ്പോൾ മാത്രമാണ്

ആകാശം വിടർന്നു വരുന്നത്.

കിളി വരയ്ക്കും പാട്ടിലാണ് ,

മരം കുളിർത്തുനിൽക്കുന്നത്.

ദൃഷ്ടാന്തങ്ങൾ

ഗാന്ധിയെ നയിച്ചു.


സുഹൃത്തേയെന്ന്,

ഹിറ്റ് ലറെ പോലും വിളിച്ചു.

സ്നേഹം പുറത്തേറ്റിയ ,

അണ്ണാരക്കണ്ണന്മാർ,

ഏതു സമുദ്രവും കടക്കുമെന്ന്,

കുരിശേന്തിയ രാമനറിയാം.

വെടിയേറ്റ ക്രിസ്തുവിനും .


ചരിത്രം പല രൂപത്തിൽ

ഉയിർപ്പു തേടും


മരക്കുരിശുമായി

മലകയറുന്ന ഗാന്ധി..

ഉയർന്നു താഴുന്ന ചാട്ടവാറുകൾ ...

ഹേ...റാം ... ഹേ... റാമെന്ന് ...

പറയുന്നതയാൾക്കു മാത്രം കേൾക്കാം.

അത്രയും സൂക്ഷ്മമായ്

അത്രയുമിഷ്ടത്തോടെ,

വില്ലുപേക്ഷിച്ച്,

കുരിശേറ്റതാണ്.....

ഗോഡ്സെമാർ

തുരുതുരാ വെടിയുതിർക്കുന്നുണ്ട്.

തെരുവിലിപ്പോഴും അയാൾ നടന്നു പോവുന്നുണ്ട് .....

ഈ അൽഭുതരഹസ്യം

മൂന്നു കുരങ്ങന്മാർ സേവാഗ്രാമിലിപ്പോഴും വിളിച്ചു

പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.


3


 ബാ-കുടി


ബായുടെ കാൽപ്പാടുകൾ,

എഴുതപ്പെടാത്ത ആത്മകഥയിലെ ,

ഇരുണ്ട വൻകര .

എത്ര മറച്ചാലും

വീണ്ടുമുയർന്നു നിൽക്കും

കാൽവരിക്കുന്ന്.


കാതുകൂർപ്പിച്ചാൽ കേൾക്കാം

ചരിത്രത്തിൻ മിടിപ്പ്.

മിഴികൂർപ്പിച്ചാൽ മാത്രം

പെറുക്കിയെടുക്കാം

തടവിലാക്കപ്പെട്ട കിനാവുകൾ ....

പാതാളത്തോളം വേരാഴ്ത്തിയ ,

സഹന മരമേ ....

പടർന്നു പന്തലിച്ച ഒറ്റമരക്കാടേ....

നിന്നിലായിരുന്നൂ ഗാന്ധിയുടെ കൂട്.


നിസ്സഹായതയുടെ നെടുവീർപ്പിൽ ,

ബാ .... ബായെന്ന വിളി .

ശിരസ്സിനറിയില്ലല്ലോ...

കാലിൻ കഴപ്പ് .

ആകാശം താങ്ങാൻ

ശീർഷാസനത്തിൽ,

ബായെന്ന ഒറ്റമരം .


കൊഴിഞ്ഞു വീണ ഇലകളെല്ലാം

മുടിയിഴകളായിരുന്നു.

മുലപ്പാലെന്നു നിനച്ചത് ....

രക്തമായിരുന്നു.

മധുരിച്ച പഴങ്ങളെല്ലാം

മാംസക്കഷണങ്ങളായിരുന്നു.

അസ്ഥിക്കൂനയിൽ നിന്നും

ഒരു വടി ഒറ്റയ്ക്ക് നടന്നു പോകുന്നു .....


4

ബാപ്പുക്കുടി


ഇവിടെയുണ്ടായിരുന്നുവെന്ന വാക്യം

പറഞ്ഞയുടനെ അപ്രത്യക്ഷമായി.

എപ്പോഴും എല്ലായ്പ്പോഴും

കാലപ്പതിപ്പിൻ നേർച്ചിത്രങ്ങൾ

അതിവേഗത്തിൽ

നടന്നു വരാതിരിക്കില്ല.


ഉറച്ചിരിക്കുന്നതിൽ,

അവിശ്വസിച്ച്,

നടന്നുകൊണ്ടിരിക്കുന്നൊരാൾ

അതിർത്തികളെ റദ്ദാക്കും ...

റസ്കിനും തോറോയും

ടോൾസ്റ്റോയിയും ചാപ്ലിനും

കബീറും ടാഗോറും

ബാപ്പുക്കുടിയെ പുതുക്കി

പുതിയ പ്രാർത്ഥനകളാക്കി.

അംബേദ്കർ വരുമ്പോൾ

മുതുകു പൊള്ളിയ ചരിത്രം വിരൽ ചൂണ്ടി...

ലോഹ്യയാണിപ്പോൾ

ഒഴുകിപ്പരക്കുന്നത്.

ജോഷിക്കുള്ള കത്തുകളാണ് ,

എഴുതിക്കൊണ്ടിരിക്കുന്നത്.

ചർക്കയുടെ കറക്കത്തിൽ,

സ്നേഹത്തിന്റെ നൂൽനൂൽപ്പിൽ ,

ഭൂമിയുടെ ഉടുപ്പു തുന്നു കയാണൊരാൾ .



വെടിയുണ്ടകൾ പറഞ്ഞതെല്ലാം

ഒരു ചിത്രം വരയിൽ,

നെഞ്ചു തുറക്കുന്ന ഒരു പാട്ടിൽ,

ഒരൊറ്റ മൗന പ്രാർത്ഥനയിൽ 

ഇല്ലാതാവും.

നടന്നുകൊണ്ടിരിക്കുന്നതിനാൽ

വളർന്നുകൊണ്ടിരിക്കുന്നു.

ചലിച്ചിരുന്നതിനാൽ,

മിടിച്ചു കൊണ്ടിരിക്കും.

ഒരു സമയവും കടന്നുപോകുന്നില്ല ...

പ്രഭാത പ്രാർത്ഥനയിലേക്ക്

ഇരുവർക്കൊപ്പം നടന്നു വരുന്നൊരാൾ....

സൂക്ഷിച്ചു നോക്കിയാൽ കാണാം...

ഇരുവരും ചിറകുകളായിരുന്നു.....


5

മടക്കയാത്രയിൽ കണ്ടു കിട്ടിയത്.


തീവണ്ടിയെക്കുറിച്ചുള്ള കവിതയിൽ,

തിക്കിത്തിരക്കി കയറുകയാണ് ,

പേരില്ലാത്തവർ.


റിസർവർഡ് കമ്പാർട്ടുമെന്റുകൾ

ഒറ്റയടിക്കവർ ,

അൺറിസവർഡാക്കി.


സ്വസ്ഥതകളുടെ അമ്പരപ്പിക്കുന്ന നിശബ്ദത,

കലപിലകളാൽ തെരുവരങ്ങാക്കി.


പല ബോഗികളിലായി ,

വിവർത്തനം ചെയ്യാനാവാത്ത ,

അവർണ്ണനീയ കാഴ്ചകൾ പ്രത്യക്ഷപ്പെട്ടു.


ഒരിടത്ത്,

മഹാത്മാ മാർക്സ്,

മൗലാനാ ഗാന്ധി,

പൂജനീയ അബ്ദുൾ കലാം ആസാദ് .


മറ്റൊരിടത്ത്,


കേളപ്പഹാജിക്കരിക്കിൽ

ദാമോദർസ്ക്കിക്കൊപ്പം

നാഞ്ചിയമ്മയുടെ പാട്ട്,

ഉറവയിൽ നിന്നെന്നപോൽ

ഒഴുകിപ്പരക്കുന്നു.



വിപരീതങ്ങളുടെ ഒന്നിപ്പിൽ,

ജ്ഞാനസ്നാനം ചെയ്യുന്നതിനാൽ,

നിറയെ വാതിലുകളും

ജനാലകളുമുള്ള കവിത

നിർത്തിയിടത്തു നിന്നെല്ലാം

പുതുക്കപ്പെട്ട് പായുകയാണ്....


വിട്ടുപോയിടങ്ങളിൽ നിന്നെല്ലാം

പെറുക്കിയെടുത്ത കാഴ്ചകൾ

ചേർത്തു നിർമ്മിച്ച ഗ്ലോബിലൂടെ,

മുറിവേറ്റവരുടെ ലോങ് മാർച്ച് .


കടന്നുപോവുകയാണ്

കൊല്ലപ്പെട്ട കുട്ടികളുടെ വിലാപ വണ്ടികൾ.......


നഷ്ടപ്പെട്ടു പോയ

നെൽവിത്തുകളായി

ഒന്നിച്ചിരമ്പിയെത്തി,

സമരഭൂമികളിൽ

പൊട്ടിമുളക്കുമവർ

മുതലായവരുടെ ഗാന്ധിമാർ.....






The author sitting in the verandah  of Ba Kuti

  

Note:

Madhavanpurachery is  a noted poet from Kerala  lives in Ezhoilode.P.O.  670309 .This was written after attending a training programme organized by Sevagram Ashram Pratishthan ,Wardha. 

His email is:

madhavanpurachery@gmail.com

Comments

Popular posts from this blog

The 1924 Belgaum Congress Session:A Pictorial Narrative of Mahatma Gandhi’s Presidential Debut

30 जनवरी 2025 महात्मा गांधी स्मृति दिन

Online Learning Programme